യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 9.30 രാജ്ഭവനില്‍; ട്വീറ്റ് പിന്‍വലിച്ച് ബി.ജെ.പി എംഎല്‍എ

ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയത്തില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെ സത്യപ്രതിജ്ഞ സ്ഥിരീകരിച്ച് ബിജെപി എം എല്‍ എയുടെ ട്വീറ്റ്. നാളെ...

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 9.30 രാജ്ഭവനില്‍; ട്വീറ്റ് പിന്‍വലിച്ച് ബി.ജെ.പി എംഎല്‍എ

ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയത്തില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെ സത്യപ്രതിജ്ഞ സ്ഥിരീകരിച്ച് ബിജെപി എം എല്‍ എയുടെ ട്വീറ്റ്. നാളെ രാവിലെ 9.30ന് രാജ്ഭവനില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ബിജെപി വക്താവും രാജാജി നഗര്‍ നിയമസഭാ മണ്ഡലം എംഎല്‍എ സുരേഷ്‌കുമാര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് സുരേഷ്‌കുമാര്‍ ട്വീറ്റ് പിന്‍വലിച്ചു.

'നാളെ രാവിലെ 9.30ന് രാജ്ഭവനില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ് സത്യപ്രതിജ്ഞ ചെയ്യും. ഈ സന്തോഷകരമായ മുഹൂര്‍ത്തത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ അണിചേരണം'-സുരേഷ് കുമാര്‍ ട്വീറ്റ് ചെയ്തു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചത്.

ನಾಳೆ, ಗುರುವಾರ ಬೆಳಿಗ್ಗೆ ೯.೩೦ ಗಂಟೆಗೆ ರಾಜಭವನದಲ್ಲಿ ಸನ್ಮಾನ್ಯ ಬಿ.ಎಸ್.ಯಡ್ಯೂರಪ್ಪನವರು ರಾಜ್ಯದ ಮುಖ್ಯಮಂತ್ರಿಗಳಾಗಿ ಪ್ರಮಾಣವಚನ ಸ್ವೀಕರಿಸಲಿದ್ದಾರೆ. ಈ ಸಂತಸ ಗಳಿಗೆಯಲ್ಲಿ ಭಾಗಿಯಾಗಲು ಹೆಚ್ಚಿನ ಸಂಖ್ಯೆಯಲ್ಲಿ ಸೇರೋಣ.

— Sureshkumar (@nimmasuresh) May 16, 2018

Story by
Read More >>