കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വെ  

Published On: 2018-05-08 07:15:00.0
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വെ  

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കെ കോണ്‍ഗ്രസിന് അനുകൂലമായി അഭിപ്രായ സര്‍വെ ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷായാകുമെന്നാണ് എബിപി ന്യൂസ് അഭിപ്രായ സര്‍വെ. ആകെയുള്ള 223 സീറ്റില്‍ 97 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് സര്‍വെ പറയുന്നത്. 84സീറ്റില്‍ ബിജെപി ഒതുങ്ങുമെന്നും സര്‍വെ പറയുന്നു. 37സീറ്റുമായി ജെഡിഎസ് ആര് ഭരിക്കണമെന്ന് നിശ്ചയിക്കുമെന്നും പ്രവചിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരണമെന്നാണ് 38 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ 32 ശതമാനം പേര്‍ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, ഗ്രാമീണ മേഖലയിലുള്ളവര്‍ 39 ശതമാനവും പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിനെയാണ്. 32ശതമാനം പേര്‍ മാത്രമാണ് ഗ്രാമീണ വോട്ടര്‍മാരില്‍ ബിജെപിയെ പിന്തുണയ്ക്കുന്നത്. സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 43 ശതമാനം പേരും സിദ്ധരാമയ്യയുടെ ഭരണം നല്ലതാണെന്ന് വ്യക്തമാക്കി.


Top Stories
Share it
Top