കര്‍ണാടകയില്‍ അഭിമാനപ്പോരാട്ടം;  ഇന്ന് കൊട്ടിക്കലാശം

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പ്‌ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി...

കര്‍ണാടകയില്‍ അഭിമാനപ്പോരാട്ടം;  ഇന്ന് കൊട്ടിക്കലാശം

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പ്‌ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു.

223 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 2654 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2019 ല്‍ ലോകസഭാ തെരഞ്ഞടുപ്പ്‌ നടക്കാനിരിക്കെ കര്‍ണാടക
തെരഞ്ഞെടുപ്പിനെ 'മിനി ലോകസഭാ' തെരഞ്ഞടുപ്പായാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

ഭരണം നിലനിര്‍ത്തുന്നതിന് വേണ്ടി കോണ്‍ഗ്രസും കേന്ദ്രത്തിന്റെ പിന്‍ ബലത്തില്‍ ഭരണം പിടിക്കാനിറങ്ങിയ ബിജെപിയും കര്‍ണാടകയില്‍ ജീവന്‍ മരണപ്പോരാട്ടത്തിലാണ്. മാസങ്ങളോളം നീണ്ടുനിന്ന ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കാണ് ഇന്ന് കലാശമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും നേതൃത്വം നല്‍കിയ ബിജെപിയുടെ പ്രചരണത്തില്‍ രണ്ട് മുഖ്യ മന്ത്രിമാരും 22 കേന്ദ്രമന്ത്രിമാരും അണിനിരന്നിരുന്നു. കര്‍ണാടകയിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ബിജെപി പക്ഷം നടത്തിയത്. കര്‍ഷക പ്രശ്‌നങ്ങളും അഴിമതിയാരോപണങ്ങളുമയര്‍ത്തിയായിരുന്നു അവരുടെ പ്രചരണം.

അതേ സമയം ഭരണാനുകൂല സാഹചര്യം പരമാവധി മുതെലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുന്‍ നിര്‍ത്തി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ബിജെപിയെ നേരിടുന്നത്. സോണിയാ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമടക്കം നിരവധി കേന്ദ്ര നേതാക്കളും കര്‍ണാടകയിലെത്തി. നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ ശക്തമായ രീതിയിലാണ് മന്‍മോഹന്‍ സിങ് വിമര്‍ശിച്ചത്. നോട്ടുനിരോധനം, ഇന്ധനവിലവര്‍ധന, ദലിത് ആക്രമണങ്ങള്‍, സ്ത്രീ സുരക്ഷ തുടങ്ങിയവയും കര്‍ണാടകയിലെ ഭരണ നേട്ടങ്ങളും കോണ്‍ഗ്രസ് ആയുധമാക്കി.


Story by
Read More >>