യെദ്യൂരപ്പ സുരക്ഷ പിൻവലിച്ചു; എംഎൽഎമാരെ കൊച്ചിയിലെത്തിക്കും

ആലപ്പുഴ: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെ.ഡി (എസ്) എം.എല്‍.എമാരെ കേരളത്തിക്കുമെന്ന് ജെഡി(എസ്) നേതാവ് ബസവരാജ് ഹൊരട്ടി. രാത്രി പ്രത്യേക വിമാനത്തില്‍...

യെദ്യൂരപ്പ സുരക്ഷ പിൻവലിച്ചു; എംഎൽഎമാരെ കൊച്ചിയിലെത്തിക്കും

ആലപ്പുഴ: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെ.ഡി (എസ്) എം.എല്‍.എമാരെ കേരളത്തിക്കുമെന്ന് ജെഡി(എസ്) നേതാവ് ബസവരാജ് ഹൊരട്ടി. രാത്രി പ്രത്യേക വിമാനത്തില്‍ എം.എല്‍.എമാരെ കൊച്ചിയില്‍ എത്തിക്കാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്.

ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കോണ്‍ഗ്രസ് എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ ടെണ്‍ റിസോര്‍ട്ടിന് നല്‍കിവന്ന സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കം.

അതിനിടെ, കര്‍ണാടകത്തിലെ എം.എല്‍.എമാര്‍ ആലപ്പുഴയിലെ റിസോര്‍ട്ടിലേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങള്‍ റിസോര്‍ട്ട് ഉടമയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി തള്ളി. ഇതേക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച അന്വേഷണം നടത്തിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകത്തില്‍നിന്ന് എം.എല്‍.എമാര്‍ ആലപ്പുഴയിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ ചില ടെലിവിഷന്‍ ചാനലുകളില്‍ കണ്ടു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് തോമസ്ചാണ്ടി കൂട്ടിച്ചേർത്തു.

എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ ടെണ്‍ റിസോര്‍ട്ടിന് നല്‍കിവന്ന സുരക്ഷ മുഖ്യമന്ത്രി പിന്‍വലിച്ചതോടെ സുരക്ഷിതമായ ഇടങ്ങളിലേക്ക് എല്ലാവരേയും മാറ്റേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന് അത്യാവശ്യമായിവന്നു. ഇതോടെയാണ് കേരളത്തിലെയോ പഞ്ചാബിലെയോ റിസോര്‍ട്ടുകളിലേക്ക് എം.എല്‍.എമാരെ മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Story by
Read More >>