കോണ്‍ഗ്രസിന് സുപ്രീംകോടതിയില്‍ തിരിച്ചടി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന് 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കോണ്‍ഗ്രസിന് തിരിച്ചടി....

കോണ്‍ഗ്രസിന് സുപ്രീംകോടതിയില്‍ തിരിച്ചടി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന് 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കോണ്‍ഗ്രസിന് തിരിച്ചടി. ഗവര്‍ണറുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമെന്നത് കുറയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിലും കോടതി അനുകൂലമായ തീരുമാനമുണ്ടായില്ല. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഇതോടെ കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

സുപ്രീംകോടതിയില്‍ ജസ്റ്റിസ് എ കെ സിക്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ വാദം കേട്ടത്. പുലര്‍ച്ചെ 2.10 തുടങ്ങിയ വാദംകേള്‍ക്കല്‍ നാലുമണിയോടെയാണ് അവസാനിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോണ്‍ഗ്രസിന് വേണ്ടി മനു അഭിഷേക് സിങ്വിയും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും ബിജെപിയ്ക്ക് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും സുപ്രീംകോടതിയില്‍ ഹാജരായി.

Story by
Read More >>