കര്‍ണാടക ജനവിധി നാളെ; പ്രതീക്ഷയോടെ മുന്നണികള്‍

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയും. ശക്തമായ പോളിംഗ് രേഖപ്പെടുത്തിയതോടെ കോണ്‍ഗ്രസും ബിജെപിയും തികഞ്ഞ...

കര്‍ണാടക ജനവിധി നാളെ; പ്രതീക്ഷയോടെ മുന്നണികള്‍

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയും. ശക്തമായ പോളിംഗ് രേഖപ്പെടുത്തിയതോടെ കോണ്‍ഗ്രസും ബിജെപിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതേസമയം, ജെഡിയു നേതാവ് കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്ര ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ളതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും ഇതിനെ കാണുന്നത്. എക്‌സിറ്റ് പോളുകളില്‍ ത്രിശങ്കു മന്ത്രിസഭയെന്നും പ്രവചനമുണ്ടായിരുന്നു.

എന്നാല്‍ അത് വെറും തമാശയാണെന്ന് പരിഹസിച്ച് പ്രവര്‍ത്തകരോട് സമാധാനത്തോടെ വിശ്രമിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആഹ്വാനം ചെയ്തിരുന്നു. അതേസമയം, നൂറ്റിയിരുപത് സീറ്റ് നേടി 17ന് തന്നെ ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Story by
Next Story
Read More >>