കര്‍ണാടകയിലെ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം

ബംഗളൂരു: കര്‍ണാടകയിലെ പൊടിപാറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാഴാഴ്ച കൊട്ടിക്കലാശം. മെയ് 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്....

കര്‍ണാടകയിലെ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം

ബംഗളൂരു: കര്‍ണാടകയിലെ പൊടിപാറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാഴാഴ്ച കൊട്ടിക്കലാശം. മെയ് 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയച്ചു. അതേസമയം, ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് അവിടത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.

അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ തെരഞ്ഞെടുപ്പിനെ വന്‍ പ്രാധാന്യത്തോടെയാണ് ബിജെപിയും കോണ്‍ഗ്രസും കാണുന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണ പരിപാടികളില്‍ നിറഞ്ഞുനിന്നിരുന്നു. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും തീവ്രശ്രമമാണ് കര്‍ണാടകയില്‍ നടത്തുന്നത്.

Story by
Next Story
Read More >>