കർണാകടകയില്‍ ബിജെപി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു

ബെം​ഗളുരു: കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്കരിച്ചു. യെദ്യൂരപ്പയുടെ പ്രസംഗത്തിനുശേഷമാണ് ബിജെപി വോക്കൗട്ട് നടത്തിയത്. നേരത്തേ,...

കർണാകടകയില്‍ ബിജെപി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു

ബെം​ഗളുരു: കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്കരിച്ചു. യെദ്യൂരപ്പയുടെ പ്രസംഗത്തിനുശേഷമാണ് ബിജെപി വോക്കൗട്ട് നടത്തിയത്. നേരത്തേ, ബിജെപിയുടെ സ്ഥാനാര്‍ഥി എസ്. സുരേഷ് കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് സ്പീക്കറായി കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ് കുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

ബിജെപിയുമായി നേരത്തെ സഖ്യമുണ്ടാക്കിയതില്‍ പിതാവ് എച്ച് ഡി ദേവഗൗഡയോട് കുമാരസ്വാമി മാപ്പ് ചോദിച്ചു. തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചിരുന്നു. ബിജെപിയുമായി സഖ്യം ഉണ്ടാക്കിയത് കറുത്ത അധ്യായമാണെന്നും കുമാരസ്വാമി പറഞ്ഞു. സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിന് കോൺഗ്രസിനോട് നന്ദിയുണ്ടെന്നും കുമാര സ്വാമി കൂട്ടിച്ചേർത്തു.

അതേസമയം ബിജെപി വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 117 അംഗങ്ങളുടെ പിന്തുണായുള്ള കുമാര സ്വാമി സര്‍ക്കാരിന് കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ അധികമുണ്ട്. 104 അംഗങ്ങളുളള ബിജെപിക്ക് വിദാന്‍ സൗധയില്‍ സര്‍ക്കാരിന് വെള്ളുവിളിയാകാനാകില്ല. അതുകൊണ്ടു തന്നെ കുമാരസ്വാമിക്ക് വിശ്വാസം തേടുക എളുപ്പമായേക്കും.

Story by
Read More >>