കർണാടകയിലെ ആർ.ആർ ന​ഗറിൽ കോൺ​ഗ്രസിന് തിളക്കമാർന്ന ജയം

Published On: 2018-05-31 08:15:00.0
കർണാടകയിലെ ആർ.ആർ ന​ഗറിൽ കോൺ​ഗ്രസിന് തിളക്കമാർന്ന ജയം

ബംഗളൂരു: കർണാടകയിലെ ആർ.ആർ നഗർ നിയമസഭ മണ്ഡലത്തിൽ കോൺ​ഗ്രസിന് തിളക്കമാർന്ന വിജയം. 80,282 വോട്ടുകളുമായാണ് കോൺഗ്രസ് സ്ഥാനാർത്ഥി മുനിരത്ന വിജയമുറപ്പിച്ചത്. വോട്ടെണ്ണൽ പൂർത്തിയായതോടെ 46,218 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുനിരത്ന നേടിയത്. ബി.ജെ.പി സ്ഥാനാർഥിയായ തുളസി മുനിരാജു ഗൗഡ 34,064 വോട്ടുനേടി രണ്ടാമതായി. ജെ.ഡി.എസ് സ്ഥാനാർഥി ജി.എച്ച്. രാമചന്ദ്രക്ക് 23,526 വോട്ടുകളാണ് ലഭിച്ചത്.

മണ്ഡലത്തിൽ ജെ.ഡി.എസ്, കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഉൾപെടയുള്ളവർ വ്യക്തമാക്കിയിരുന്നു. ജെ.ഡി.എസ് സ്ഥാനാർഥിക്ക് കുറഞ്ഞ വോട്ടുകൾ ലഭിച്ചതും ഈ ധാരണ ശരിവെക്കുന്നതാണ്. 23,526 വോട്ടുകൾ മാത്രമാണ് ജെ.ഡി.എസ് സ്ഥാനാർഥിക്ക് നേടാനായത്.

നേരത്ത ഫ്ലാറ്റിൽ നിന്നും വോട്ടർ തിരിച്ചറിയിൽ കാർഡ് പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് ആർ.ആർ. നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്.

Top Stories
Share it
Top