കര്‍ണ്ണാടക അസംബ്ലി തെരഞ്ഞെടുപ്പ് മെയ് 12ന്

Published On: 2018-03-27 06:15:00.0
കര്‍ണ്ണാടക അസംബ്ലി തെരഞ്ഞെടുപ്പ് മെയ് 12ന്

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12ന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തിലാണ് തിയതി പ്രഖ്യാപിച്ചത്. മെയ് 15ന് ആയിരിക്കും വോട്ടെണ്ണുക. ഏപ്രില്‍ 17ന് വിജ്ഞാപനം പുറപ്പെടുവിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഏപ്രില്‍ 24. ഏപ്രില്‍ 25ന് സൂക്ഷമ പരിശോധന നടക്കും.

മെയ് 28ന് ആണ് നിലവിലുള്ള 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്നും ചില തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.

Top Stories
Share it
Top