കര്‍ണാടക കോണ്‍ഗ്രസിനെന്ന് എക്‌സിറ്റ്‌പോളുകള്‍

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന പ്രവചിച്ച് സര്‍വേകള്‍. തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും ചില സര്‍വേകള്‍ പ്രവചിക്കുന്നു....

കര്‍ണാടക കോണ്‍ഗ്രസിനെന്ന് എക്‌സിറ്റ്‌പോളുകള്‍

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന പ്രവചിച്ച് സര്‍വേകള്‍. തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും ചില സര്‍വേകള്‍ പ്രവചിക്കുന്നു. ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കിയത് റിപബ്ലിക്ക് ടിവിയുടെ സര്‍വേ മാത്രമാണ്.

ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ പ്രകാരം കോണ്‍ഗ്രസ് 90 മുതല്‍ 103 സീറ്റുവരെ നേടും. ബി.ജെ.പിക്ക് 80-93 സീറ്റുകളും ജെ.ഡി.എസ് 31-33 സീറ്റുകളിലും വിജയിക്കുമെന്നും സര്‍വേ പറയുന്നു.

ആക്‌സിസ്-മൈ ഇന്ത്യ സര്‍വേ അനുസരിച്ച് കോണ്‍ഗ്രസ് 106-118 സീറ്റുവരെ നേടുമെന്ന് പ്രവചിക്കുന്നു. ബി.ജെ.പി 79-92 സീറ്റിലും ജെ.ഡി.എസ് 22-30 സീറ്റിലും വിജയിക്കും.

സിഎന്‍എന്‍ ന്യൂസ് 18 സര്‍വേപ്രകാരം കോണ്‍ഗ്രസിന് 106-118 സീറ്റുവരെ ലഭിക്കും. ബിജെപി 79-92 വരെ സീറ്റും ജെഡിഎസ് 22-30 സീറ്റും നേടും.

റിപ്പബ്ലിക്ക് ടി.വി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. 95 മുതല്‍ 114 സീറ്റ്‌വരെയാണ് ബി.ജെ.പി സ്വന്തമാക്കുക. കോണ്‍ഗ്രസ് 73-82 സീറ്റുകളും ജെ.ഡി.എസ് 32-43 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.