കര്‍ണാടക തെരഞ്ഞെടുപ്പില്‍ പണമൊഴുക്ക്, കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി തുക പിടിച്ചെടുത്തു

Published On: 30 April 2018 1:00 PM GMT
കര്‍ണാടക തെരഞ്ഞെടുപ്പില്‍ പണമൊഴുക്ക്, കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി തുക പിടിച്ചെടുത്തു

ബംഗളൂരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കളത്തില്‍ പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുന്നു. പ്രചാരണം നടന്നു കൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി തുകയുടെ പണവും സ്വര്‍ണവും പിടിച്ചെടുത്തുവനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 25 കോടിയോളം വരുന്ന തുക തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്നതാണ്് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

2013 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 4.97 കോടിയുടെ പണവും 3.41 കോടിയുടെ സ്വര്‍ണവുമാണ് നികുതി വകുപ്പ് പിടിച്ചെടുത്തത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഇനിയും ദിവസങ്ങളിരിക്കേ 19.69 കോടി രൂപയും 4.81 കോടിയുടെ സ്വര്‍ണവും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്. പണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്നും നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top Stories
Share it
Top