വിശ്വാസ വോട്ടെടുപ്പ് ഇന്ന്; എല്ലാ കണ്ണുകളും കർണാടകയിലേക്ക് 

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം...

വിശ്വാസ വോട്ടെടുപ്പ് ഇന്ന്; എല്ലാ കണ്ണുകളും കർണാടകയിലേക്ക് 

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണു സുപ്രീം കോടതിയുടെ നിർണായക വിധി. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി തള്ളി. ഇന്നുതന്നെ വോട്ടെടുപ്പ് വേണമെന്ന കോൺഗ്രസ്–ജനതാദൾ (എസ്) ആവശ്യം അംഗീകരിച്ചാണു കോടതി നടപടി.

ഭൂരിപക്ഷം തെളിയിക്കുന്നത് വരെ സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സഭയിൽ‍ വോട്ടെടുപ്പു നടക്കുന്നതുവരെ മുഖ്യമന്ത്രി യെദ്യൂരപ്പ നയപരമായ തീരുമാനങ്ങളെടുക്കെരുതെന്ന് കോടതി ആവശ്യപ്പെട്ടു. രഹസ്യ വോട്ടെടുപ്പു വേണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്.

അതേസമയം, സഭാനടപടികൾക്കു നേതൃത്വംനൽകാൻ ബിജെപി അംഗം കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തിരഞ്ഞെടുത്തുള്ള ഗവർണറുടെ നടപടിക്കെതിരെ രാത്രിതന്നെ കോൺഗ്രസും ജെഡിഎസും സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകി. ഇത് ഇന്നു രാവിലെ 10.30നു പരിഗണിക്കും.

രാവിലെ 11ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്നു സഭാ നടപടികളുടെ തുടക്കം. വൈകിട്ടു നാലിനു മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയോ വിട്ടുനിൽക്കുകയോ ചെയ്യുന്നവർ അയോഗ്യരാകും. സുരക്ഷാ ഭീഷണി മൂലം ഇന്നലെ അർധരാത്രി ബെംഗളൂരുവിൽനിന്നു ഹൈദരാബാദിലേക്കുപോയ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ ഇന്നു പുലർച്ചെയോടെ മടങ്ങിയെത്തും.

Story by
Read More >>