കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: മോദിക്കെതിരെ സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്

Published On: 7 May 2018 9:30 AM GMT
കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: മോദിക്കെതിരെ സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്

ബാംഗ്ലൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീല്‍ നോട്ടീസയച്ചു.തെരഞ്ഞെടുപ്പ് പൊതുപരിപാടികളില്‍ മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും ഉന്നയിച്ച അടിസ്ഥാന രഹിതമായ പരാമര്‍ശനങ്ങളില്‍ ക്ഷമാപണം നടത്തണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.

കര്‍ണ്ണാടക ഗവണ്‍മെന്റിനെതിരെയും മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്കെതിരെയുമുള്ള ബിജെപിയുടെ പ്രചരണങ്ങളും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്.ആറുപേജുകളുള്ള വക്കീല്‍ നോട്ടീസാണ് മോദിക്ക് സിദ്ധരാമയ്യ അയച്ചിട്ടുള്ളത്. നരേന്ദ്ര മോദി മാപ്പുപറയാതിരുന്നാല്‍ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

മോദിയുടെ പൊതുപരിപാടികളിലെ പ്രസംഗങ്ങളിലധികവും സിദ്ധരാമയ്യയേയും കോണ്‍ഗ്രസ്സ് സര്‍ക്കാനെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ശക്തമായ വിമര്‍ശനങ്ങളായിരുന്നു മോദി സിദ്ധരാമയ്യക്കെതിരെ നടത്തിയിരുന്നത്.


Top Stories
Share it
Top