കര്‍ണാടക തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അഴിമതിപാര്‍ട്ടിയെന്ന് മോദി, പോരാട്ടം വികസനവും വര്‍ഗീയതയും തമ്മിലെന്ന് സിദ്ധരാമയ്യ

Published On: 2018-05-05 09:00:00.0
കര്‍ണാടക തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അഴിമതിപാര്‍ട്ടിയെന്ന് മോദി, പോരാട്ടം വികസനവും വര്‍ഗീയതയും തമ്മിലെന്ന് സിദ്ധരാമയ്യ

ബംഗ്ലൂരു: കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച്ച മാത്രം ശേഷിക്കുമ്പോള്‍ പ്രചാരണം കടുപ്പിച്ച് ബിജപി. തന്റെ മൂന്നാംഘട്ട സന്ദര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാലത്ത് തുംക്കൂരില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിച്ചു.

ദാരിദ്ര്യം കര്‍ഷക ആത്മഹത്യ എന്നീ വിഷയത്തില്‍ കോണ്‍ഗ്രസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച മോദി ബംഗ്ലൂരുവില്‍ ജനതാദള്‍ സെക്യുലറുമായ സഖ്യത്തെകുറിച്ചും പരാമര്‍ശം നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗാഡ്ഗജ്, ശിവമോഗ, മംഗ്ലൂരു എന്നിവിടങ്ങളില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. പിരിയപട്ടന, വരുണ, ചാമരാജ, കൃഷ്ണരാജ എന്ന മണ്ഡലങ്ങളില്‍ അമിത് ഷായുടെ റോഡ് ഷോ നടന്നുകൊണ്ടിരിക്കുകയാണ്.

അതെസമയം, കോണ്ഡഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ഉത്തര കര്‍ണാടകയിലെ ബദാമിയില്‍ 800 പേര്‍ പങ്കെടുത്ത പൊതുയോഗത്തില്‍ സംസാരിച്ചു. ബിജെപി എംപി ബി ശ്രീരാമലുവും സിദ്ധാരമയ്യയും മാറ്റുരയ്ക്കുന്ന മണ്ഡലമാണ് ബദാമി. വികസനവും വര്‍ഗ്ഗീയതയും തമ്മിലുളള പോരാട്ടമാണ് കര്‍ണാടകയില്‍ നടക്കാനിരിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

Top Stories
Share it
Top