കാലിടറുമോ സിദ്ധരാമയ്യക്ക്?

ബംഗളൂരു: കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ മത്സരിക്കുന്നത് ചാമുണ്ഡേശ്വരി, ബദാമി എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ്. നേരത്തെതന്നെ അദ്ദേഹം...

കാലിടറുമോ സിദ്ധരാമയ്യക്ക്?

ബംഗളൂരു: കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ മത്സരിക്കുന്നത് ചാമുണ്ഡേശ്വരി, ബദാമി എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ്. നേരത്തെതന്നെ അദ്ദേഹം രണ്ട് മണ്ഡലങ്ങളില്‍ നിന്നായി മത്സരിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ഒരു സീറ്റില്‍ മാത്രമേ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നുള്ളൂ. എന്നാല്‍ അപ്പോഴും മറ്റ് ഏഴു സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഒരു സീറ്റിലേക്ക് കൂടി അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്തുതന്നെയായാലും രണ്ട് മണ്ഡലം എന്നുള്ളത് സിദ്ധരാമയ്യക്ക് ഒരു വെല്ലുവിളി തന്നെയായിരിക്കും. സിദ്ധരാമയ്യയുടെ ജന്മനാടായ സിദ്ധരാമനഹുണ്ടിയിലെ ജനങ്ങള്‍ക്ക് ഒരപകടം വന്നാല്‍ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ കൂടി ലഭ്യമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പലപ്പോഴും അടച്ചിടാറാണ് പതിവെന്നും ജനങ്ങള്‍ പലപ്പോഴും ചികിത്സ കിട്ടാതെ മടങ്ങേണ്ട അവസ്ഥയാണെന്നും സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2008 മുതല്‍ സിദ്ധരാമയ്യയെ വിജയിപ്പിച്ച് വരുണ മണ്ഡലത്തിന്റെ ഭാഗം കൂടിയാണ് സിദ്ധരാമനഹുണ്ടി. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത് കൊണ്ട് തന്നെയായിരിക്കാം ഇത്തവണ വരുണയില്‍ ജനവിധി തേടുന്നതിനായി അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്രയെ നിയമിച്ചത്. ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാത്തത് മൂലം, സര്‍ക്കാരിനെതിരെ രോഷങ്ങളുയരുന്ന സാഹചര്യത്തിലെടുത്ത ഈ തീരുമാനം തന്ത്രപൂര്‍ണ്ണമായ ഒന്നാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഭരണവിരുദ്ധ വികാരം തടയാനുള്ള ഒരു അടവ്. എന്നാല്‍ തന്റെ മകനിലുള്ള പ്രതീക്ഷകള്‍ യാതാര്‍ത്ഥ്യമാക്കുന്നതിനാണ് ഒരു പിതാവ് ഇങ്ങനൊരു ത്യാഗം ചെയ്യുന്നതെന്നാണ് കോണ്‍ഗ്രസ്സിന്റെ വാദം. എത്ര ന്യായങ്ങള്‍ നിരത്തിയാലും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്ത ഒരു സര്‍ക്കാരിന് എങ്ങനെയാണ് വീണ്ടും വിശ്വസിച്ച് വോട്ടു നല്‍കുന്നതെന്ന് ചോദിക്കുകയാണ് വരുണയിലെ ജനങ്ങള്‍.

അങ്ങനെ വരുമ്പോള്‍ വരുണയില്‍ കോണ്‍ഗ്രസ്സിന്‍ പിടിച്ച് നില്‍ക്കാന്‍ കുറച്ചധികം പരിശ്രമിക്കേണ്ടി വരും. ചാമുണ്ഡേശ്വരിയിലെ സ്ഥിതിയും മറിച്ചല്ല. അതിന്റെ കൂടെ ബദാമിയില്‍ കൂടി മത്സരിക്കാനുള്ള തീരുമാനമെടുത്തതോടെ സിദ്ധരാമയ്യ പരിഭ്രമത്തിലാണെന്നാണ് അഭ്യൂഹങ്ങള്‍. ഇവിടുത്തെ മത്സരം തീര്‍ച്ചയായും പ്രയാസമുള്ളതായിരിക്കും. ഈയടുത്ത് നടന്ന സര്‍വേയില്‍, കോണ്‍ഗ്രസ്സിന് ചാമുണ്ഡേശ്വരിയില്‍ വിജയിക്കാന്‍ ഫോട്ടോ ഫിനിഷ് (രണ്ടോ അതില്‍ കൂടുതലോ മത്സരാര്‍ത്ഥികള്‍ തുല്ല്യരായി നില്‍കുമ്പോള്‍ അവരിലെ വിജയിയെ നിശ്ചയിക്കാന്‍ ഒരു ഫോട്ടോയുടെ പിന്‍ബലം അവശ്യമായിവരുന്ന നിര്‍ണ്ണായക വിജയം) ആവശ്യമായേക്കാം എന്ന് കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബദാമിയിലും കോണ്‍ഗ്രസ്സിന് വലിയ വിജയം കൊയ്യാനാവുമെന്ന് തോന്നുന്നില്ല. മൈസൂരില്‍ നിന്നും 15 കി മി അകലെ സ്ഥിതി ചെയ്യുന്ന ചാമുണ്ഡേശ്വരി മണ്ഡലം ആദ്യമൊക്കെ സിദ്ധരാമയ്യയുടെ ശക്തികേന്ദ്രമായിരുന്ന ഒരിടമായിരുന്നുവെന്ന് പറയാം.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ 7 തവണ ചാമുണ്ഡേശ്വരിയിലെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇദ്ദേഹത്തെ 5 തവണയും ജനങ്ങള്‍ വിജയിപ്പിച്ചു. അതില്‍ മൂന്നെണ്ണവും മുന്‍ പ്രധാനമന്ത്രിയും ചാമുണ്ഡേശ്വരിയിലെ പ്രബല സമുദായമായ വൊക്കലിഗയില്‍ പെട്ടവരുമായ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനദാതള്‍ എസിന് വേണ്ടി മത്സരിച്ചപ്പോഴായിരുന്നു. പിന്നീട് ദേവഗൗഡയുമായി പിരിഞ്ഞതിന് ശേഷം നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ തോറ്റത് 257 വോട്ടുകള്‍ക്കായിരുന്നു. അതോടെ അവിടെ മത്സരിക്കുകയെന്നത് ഒരു വെല്ലുവിളിയായി മാറി. ഗൗഡയുടെ പിന്‍ബലമില്ലാത്തതിനാലാവാം ഇങ്ങനെ സംഭവിച്ചത്. എന്തായാലും അതോടെ അദ്ദേഹം ചാമുണ്ഡേശ്വരി ഉപേക്ഷിച്ചു. പിന്നീടാണ് സിദ്ധരാമയ്യ വരുണയിലേക്ക് നീങ്ങുന്നത്, 2008 ലായിരുന്നു അത്. തനിക്ക് സുരക്ഷിതമായ മണ്ഡലം വരുണയാണെന്ന് മനസ്സിലാക്കിയായിരുന്നു അത്. 2013 മുതല്‍ ചാമുണ്ഡേശ്വരിയെ നയിക്കുന്നത് ജെ ഡി എസ് നേതാവി ജി ടി ദേവഗൗഡയാണ്.

സിദ്ധരാമയ്യയുടെ പഴയകാല സഹപ്രവര്‍ത്തകനും സുഹൃത്തുമായ ജി ടി ദേവഗൗഡ മന:പൂര്‍വ്വം തെരഞ്ഞെടുപ്പില്‍ തോറ്റുകൊടുക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ചാമുണ്ഡേശ്വരിയില്‍ നിന്നും വിട്ടു നിന്ന സിദ്ധരാമയ്യയെ അവിടേക്ക് തന്നെ തിരിച്ച് കൊണ്ട് വരാനാണിതെന്നാണ് പറയുന്നത്. വരുണയില്‍ കോണ്‍ഗ്രസ്സ് വിജയിച്ചാല്‍ തന്റെ രണ്ട് സീറ്റുകളിലൊന്ന് സിദ്ധരാമയ്യ ദേവഗൗഡക്ക് നല്‍കുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു. ജനങ്ങളെ ആവേശം കൊള്ളിക്കുന്ന അവസ്ഥയാണ് മൊത്തത്തില്‍ കര്‍ണ്ണാടകയിലുള്ളത്. എന്നാല്‍ ദേവഗൗഡ ഇത് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഇത് കോണ്‍ഗ്രസ്സിനകത്ത് തന്നെയുള്ള പ്രശ്നങ്ങളാണെന്നും സിദ്ധരാമയ്യയുടെ കൂടെ നില്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്നും വ്യക്തമാക്കുകയും ചെയ്തു. ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്നത് ബ്രാഹ്മണനായ ഗോപാല്‍ റാവുവാണ്. ബി ജെ പിയും ജെ ഡി എസും രഹസ്യമായി കൈകോര്‍ത്തിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. എന്നാല്‍ അങ്ങനൊന്നില്ലെന്നും, റാവു ആര്‍ എസ് എസിന്റെ പ്രവര്‍ത്തകനാണെന്നും ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്. ചാമുണ്ഡേശ്വരിയിലെ തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും അവിടുത്തെ ഓരോ മുക്കിലും മൂലയിലും ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങലും സൃഷ്ടിക്കുന്നുണ്ട് ഈ വിഷയം. അതിലേറ്റവും രോഷാകുലരായിരിക്കുന്നത് ലിംഗായത്ത് സമുദായമാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലിംഗായത്ത് സമുദായത്തിന്‍ പ്രത്യേക മതപദവി നല്‍കണമെന്ന ആവശ്യം നടപ്പിലാക്കിയിരുന്നു. ലിംഗായത്ത് സമുദായത്തിലെ തന്നെ പലയാളുകളിലും ഇത് പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഹിന്ദു മതത്തില്‍പ്പെടുത്താതെ പ്രത്യേക മതമായി കാണണമെന്ന് പറയുന്നത് തങ്ങളുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുകയാണെന്നായിരുന്നു ജനങ്ങളുടെ പരാതി. തങ്ങളിനി എന്ത് ചെയ്യണം. വീടുകളിലും പൂജാമുറികളിലുമുള്ള ഹിന്ദു ദൈവങ്ങളെ എടുത്തു കളയണോ എന്ന് ചോദിച്ചവരുമുണ്ട് അതില്‍. കര്‍ണ്ണാടകയിലെ പ്രഭല സമുദായമായ ലിംഗായത്തിനെ വിഭജിച്ച് ഭരിക്കാനുള്ള വൊക്കലിംഗ, കുറുബ സമുദായങ്ങളുടെ നീക്കമാണിതെന്നും ഇവിടുത്തെ ജനങ്ങള്‍ പറയുന്നു. സിദ്ധരാമയ്യയുടെ സമുദായമാണ് കുറുബ. വൊക്കലിംഗ ദേവഗൗഡയുടെയെതും. ഇവര്‍ കാലങ്ങളായി ലിംഗായത്തിനെ പിരിക്കാന്‍ ശ്രമിക്കുന്നുവെന്നും, ഇപ്പോള്‍ കോണ്‍ഗ്രസ്സിന്‍ അത് ചെയ്യാന്‍ സാധിച്ചുവെന്നും ലുിംഗായത്ത് സമുദായത്തിലെ ചിലര്‍ ആരോപിക്കുന്നു.

എന്തായാലും ചെറിയ തോതിലുള്ള പിന്തുണ നേടിയെടുക്കാന്‍ സിദ്ധരാമയ്യക്കായിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. അല്ലെങ്കില്‍ ഒരിക്കലും ലിംഗായത്ത് സമുദായത്തിന്റെ വോട്ട് സിദ്ധരാമയ്യക്ക് സ്വപ്നം കാണാന്‍ കൂടി കഴിയുമായിരുന്നില്ല. ഈ ചെറിയ പിന്തുണ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്‌കൊണ്ട് മാത്രമാണിത്. ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയുടെ കാര്യത്തില്‍ മാത്രമല്ല സംശയമുള്ളത്. ദളിതരുടെ പിന്തുണയും സിദ്ധരാമയ്യക്ക് ലഭിക്കുമോ എന്ന കാര്യം സംശയമാണ്. കോണ്‍ഗ്രസ്സ് ഭരണത്തിന് കീഴില്‍ തങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന് ദളിത് വിഭാഗം പറയുന്നു. എന്ന് കരുതി ബി ജെ പിക്ക് വോട്ടു ചെയ്യാനും അവര്‍ ഒരുക്കമല്ല. അവരുടെ കീഴിലായാലും സ്ഥിതികള്‍ മറിച്ചല്ലല്ലോ. തങ്ങള്‍ താഴെ തട്ടിലുള്ളവരുടെ കൂടെ നില്‍ക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും, സര്‍ക്കാര്‍ ദളിതരെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്.

ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. ഇതുവരെ അതിനൊരു പരിഹാരെ കാണാന്‍ സര്‍ക്കാറിനായിട്ടില്ലെന്ന് ഉദുബൂറിലെ ഒരു കൂട്ടം യുവാക്കള്‍ ആരോപിക്കുന്നു. ''ഇവിടെ 30 ബിരുധധാരികളുണ്ട്, ഒരാള്‍ക്ക് പോലും തൊഴിലില്ല. ഞങ്ങള്‍ക്ക തൊഴില്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഇനി ഞങ്ങള്‍ ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയുള്ളൂ.'' അവര്‍ പറയുന്നു. അവഗണന നേരിടാന്‍ കാരണമാകുന്ന പ്രധാന പ്രശ്‌നം ജാതിയാണെന്നും, കുറുബാസും വൊക്കലിഗാസും ചേര്‍ന്ന് തങ്ങളെ ഇവിടത്തെ അമ്പലങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിക്കുന്നുണ്ടെന്നും ഈ യുവാക്കള്‍ പറയുന്നുണ്ട്. വെള്ളം പോലും ലഭിക്കുന്നില്ലെന്ന് പറഞ്ഞ യുവാക്കള്‍, എല്ലാ അര്‍ത്ഥത്തിലും സര്‍ക്കാരും രാഷ്ട്രീയക്കാരും തങ്ങളെ മൃഗങ്ങളെ പോലെയാണ് കാണുന്നതെന്നും ആരോപിച്ചു. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് നഷ്ടമായാല്‍ അതൊരു വലിയ വെല്ലുവിളിയായിരിക്കും. ദളിതരുടെ പിന്തുണ ലഭിക്കില്ലേയെന്നുള്ള സംശയം മൂലമാണ് സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്നാണ് ഇവിടെയുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ അഭിപ്രായം.

ഇത് ചിലപ്പോള്‍ ശരിയുമാവാം. ഒന്ന് കൈവിട്ട് പോയാലും ബലത്തിന് മറ്റൊന്ന് കരുതണമല്ലോ? അതേസമയം, സിദ്ധരാമയ്യയുടെ രണ്ടാം തട്ടകമായ ബദാമിയിലെ ജനവിധിയായിരിക്കും മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നത്. കുറുബയാണ് ഇവിടത്തെ പ്രബല സമുദായം. ബദാമിയാലെയും പ്രധാന പ്രശ്‌നം തൊഴിലില്ലായ്മ തന്നെയാണ്. ബി ജെ പി വന്നാലും കോണ്‍ഗ്രസ്സ് വന്നാലും വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാത്തവരാണ് ബദാമിയിലെ ജനങ്ങള്‍. ജീവിതമാര്‍ഗത്തിനായി കൃഷിയെ മാത്രം ആശ്രയിക്കുന്ന ഇവിടത്തുകാര്‍ പറയുന്നത്, തൊഴിലുറപ്പ് പദ്ധതി (മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ ഗ്യാരന്റി സ്‌കീം) നടപ്പിലാക്കുന്നതിന് ഈ രണ്ടു സര്‍ക്കാറുകളും പരാജയപ്പെട്ടുവെന്നാണ്. ഒരു വര്‍ഷം കുറഞ്ഞത് 100 ദിവസമെങ്കിലും തൊഴിലുറപ്പാക്കിക്കൊണ്ടുള്ള പദ്ധതിയാണിത്. എന്നാല്‍ ഇവിടെയുള്ളവര്‍ക്ക് കഷ്ടിച്ച് 10 ദിവസം പോലും ജോലി ലഭിക്കുന്നില്ല. ബി ജെ പിക്കായി ബദാമിയില്‍ മത്സരിക്കുന്നത് ബി ശ്രീരാമലു ആണ്. പട്ടികവര്‍ഗക്കാരനായ ശ്രീരാമലുവിനെ വെച്ച് ബദാമിയില്‍ വിജയം കൊയ്യാനാവുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. എന്തായാലും 'വിഭജിച്ച് ഭരിക്കുക'യെന്ന പരമ്പരാഗത തന്ത്രം ഫലിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.

Story by
Read More >>