സിദ്ധരാമയ്യക്കെതിരെ ബദാമിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് യെദ്യൂരപ്പ

Published On: 22 April 2018 3:15 PM GMT
സിദ്ധരാമയ്യക്കെതിരെ ബദാമിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് യെദ്യൂരപ്പ

ബംഗളൂരു: കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി കൂടാതെ ബദാമിയില്‍ നിന്നും മത്സരിക്കുമെന്ന കാര്യം ഉറപ്പായി. അതേസമയം പാര്‍ട്ടി അദ്ധ്യക്ഷന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ബദാമിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ പറഞ്ഞു. ബദമിയില്‍ സിദ്ധരാമയ്യയെ പരാജയപ്പെടുത്താന്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ ആവശ്യ പ്രകാരമാണ് ബദാമിയില്‍ നിന്നും മത്സരിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.ഇത് ആ മേഖലയിലെ മറ്റ് മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്നും ചാമുണ്ഡേശ്വരിയിലെ ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറുബാ സമുദായത്തിന്റെ ശക്തി കേന്ദ്രമാണ് ബദാമി.ഈ സമുദായക്കാരനായ സിദ്ധരാമയ്യയ്ക്ക് എളുപ്പത്തില്‍ ഇവിടെ നിന്ന് ജയിച്ചു കയറാനാകുമെന്നാണ് കരുതുന്നത്. അതേസമയം ചാമുണ്ഡേശ്വരിയില്‍ കനത്ത പോരാട്ടമാണ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top Stories
Share it
Top