കര്‍ണാടകത്തില്‍ ബിജെപി 125-130 സീറ്റുകള്‍ നേടും യെദ്യൂരപ്പ; എക്സിറ്റ് പോളിനെ തളളി സിദ്ധരാമയ്യ

Published On: 13 May 2018 8:00 AM GMT
കര്‍ണാടകത്തില്‍ ബിജെപി 125-130 സീറ്റുകള്‍ നേടും യെദ്യൂരപ്പ; എക്സിറ്റ് പോളിനെ തളളി സിദ്ധരാമയ്യ

ബംഗളൂരു: തിരഞ്ഞെടുപ്പിനു ശേഷം കഴിഞ്ഞപ്പോഴേക്കും വിജയം ഉറപ്പിച്ച് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. 125 നും 130നു ഇടക്ക് സീറ്റ് നേടി ബിജെപി അധികാരത്തില്‍ എത്തുമെന്ന് അദ്ദേഹം ബംഗളൂരുവില്‍ പറഞ്ഞു. സിദ്ധരാമയ്യയുടെ ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. '' ബിജെപിക്ക് 125-130 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ പോലും നേടില്ല. ബിജെപിക്ക് അനുകൂലമായി നിശബ്ദമായ തരംഗം ഉണ്ടായി.'' സിദ്ധരാമ്മയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചരിത്രപരമായ വിജയത്തിന് ജനങ്ങളോട് നന്ദി പ്രകടിപ്പിക്കുന്ന വാചകങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തു. '' കര്‍ണാടകക്ക് നന്ദി! ബിജെപിക്ക് വോട്ട് രേഖപ്പെടുത്തിയ കന്നട ജനതക്ക് കൃതജ്ഞത. ബിജെപി കര്‍ണാടകയില്‍ തകര്‍പ്പന്‍ വിജയം കൈവരിക്കും'' ഇതായിരുന്ന യെദ്യൂരപ്പയുടെ ട്വീറ്റ്.

അതെസമയം, എക്‌സിറ്റുപോളുകളെ തളളി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി. അവധി ദിവസം ആസ്വദിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട അദ്ദേഹം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തിരിച്ചെത്തുമെന്ന ആത്മവിശ്വാസം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചു.

Top Stories
Share it
Top