കര്‍ണാടക മുന്‍ മന്ത്രി ബിഎ മൊയ്തീന്‍ അന്തരിച്ചു

മംഗളൂരു: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബിഎ മൊയ്തീന്‍ (81) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു...

കര്‍ണാടക മുന്‍ മന്ത്രി ബിഎ മൊയ്തീന്‍ അന്തരിച്ചു

മംഗളൂരു: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബിഎ മൊയ്തീന്‍ (81) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995-1999 ജെ.എച്ച്. പട്ടീല്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

1990-2002 കാലയളവില്‍ എം.എല്‍.സിയായി പ്രവര്‍ത്തിച്ചു. 1978ല്‍ ബണ്ട്വാള്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായിരുന്നു. 2016ല്‍ ഇദ്ദേഹത്തെ ദേവരാജ് അര്‍സ് അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു.

Story by
Read More >>