കർണാടക ​ഗവർണർ രാജിവെക്കണം: സീതാറാം യെച്ചൂരി

കണ്ണൂർ: കർണാടക ​ഗവർണറുടെ രാജി അവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രം​ഗത്ത്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ ഉണ്ടാക്കാൻ...

കർണാടക ​ഗവർണർ രാജിവെക്കണം: സീതാറാം യെച്ചൂരി

കണ്ണൂർ: കർണാടക ​ഗവർണറുടെ രാജി അവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രം​ഗത്ത്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ ഉണ്ടാക്കാൻ ബി.ജെ.പിയെ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും വാജുഭായ് വാല രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർലമെന്‍ററി ജനാധിപത്യത്തിന് ബി.ജെ.പി വില കല്പിക്കുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഭരണഘടന സ്ഥാപനങ്ങൾ കയ്യേറുകയാണ് ബി.ജെ.പി. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന പാർട്ടിയാണ് സി.പി.എം എന്നും യെച്ചൂരി പറഞ്ഞു.

മാഹിയിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ബാബുവിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story by
Read More >>