കര്‍ഷക മിത്രം കര്‍ണാടക സര്‍ക്കാര്‍; വായ്പ എഴുതിതള്ളാന്‍  34000 കോടി

Published On: 5 July 2018 10:30 AM GMT
കര്‍ഷക മിത്രം കര്‍ണാടക സര്‍ക്കാര്‍; വായ്പ എഴുതിതള്ളാന്‍  34000 കോടി

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാറിന്റെ കന്നി ബജറ്റ് പ്രഖ്യാപിച്ചു. കര്‍ഷക വായ്പകള്‍ എഴുതി തള്ളാന്‍ 34000 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ജെ.ഡി.എസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു കാര്‍ഷിക കടം എഴുതി തള്ളുക എന്നത്.

2017 ഡിസംബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പകളാണ് എഴുതി തള്ളുക. രണ്ട് ലക്ഷം രൂപ വരെ വായ്പയെടുത്ത കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. അതേസമയം നിശ്ചിത സമയത്തിനകം വായ്പ തിരിച്ചടവ് നടത്തിയ കര്‍ഷകര്‍ക്ക് അനുമേദനമെന്ന നിലയില്‍ 25000 രൂപയോ, വായ്പ തുകയോ (കുറഞ്ഞത് ) തിരിച്ച് നല്‍കും.

കാര്‍ഷിക വായ്പ തിരിച്ചടവ് വഴിയുണ്ടാകുന്ന സാമ്പത്തിക ചോര്‍ച്ച തിരിച്ചു പിടിക്കാന്‍ ഇന്ധന നികുതിയില്‍ സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തി. പെട്രോളിന് 1.14 രൂപയും ഡീസലിന് 1.12 രൂപയും ലിറ്ററിന് വര്‍ദ്ധിക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് നാല് ശതമാനം അധിക എക്‌സൈസ് നികുതി ചുമത്താനും തീരുമാനമായി.

Top Stories
Share it
Top