കര്‍ണാടകയിലെ ആദ്യഘട്ട മന്ത്രിസഭാ വികസനം ഇന്ന്

Published On: 6 Jun 2018 2:45 AM GMT
കര്‍ണാടകയിലെ ആദ്യഘട്ട മന്ത്രിസഭാ വികസനം ഇന്ന്

ബംഗളൂരു: കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് - ജനതാദള്‍ (എസ്) സഖ്യ സര്‍ക്കാരിന്റെ ആദ്യഘട്ട മന്ത്രിസഭാ വികസനവും സത്യപ്രതിജ്ഞയും ഇന്ന്.

രാജ്ഭവനില്‍ ഉച്ചയ്ക്ക് 2.15നാണ് ചടങ്ങ്. കോണ്‍ഗ്രസിന്റെ 13ഉം ജെഡിഎസിന്റെ 9ഉം എംഎല്‍എമാര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതേസമയം, മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്ക് ശേഷമേ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകൂ.

രണ്ടു മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടായിരിക്കും മന്ത്രിസഭയുടെ സ്ഥാനാരോഹണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് മേയ് 23ന് സത്യപ്രതിജ്ഞ ചെയ്തത്. ഉടന്‍തന്നെ മന്ത്രിസഭാ വികസനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും വകുപ്പുവിഭജനത്തില്‍ വഴിമുട്ടി.പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടിടപെട്ടാണ് വകുപ്പു വിഭജനം പൂര്‍ത്തിയാക്കിയത്.

Top Stories
Share it
Top