കർണാടകയിൽ കുമാര സ്വാമി സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും

ബെംഗളൂരു: കര്‍ണാടകയില്‍ എച്ച്ഡി കുമാര സ്വാമിയുടെ നേതൃത്വത്തലുള്ള കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. ഇന്ന് തന്നെ...

കർണാടകയിൽ കുമാര സ്വാമി സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും

ബെംഗളൂരു: കര്‍ണാടകയില്‍ എച്ച്ഡി കുമാര സ്വാമിയുടെ നേതൃത്വത്തലുള്ള കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും.
ഇന്ന് തന്നെ സ്പീക്കര്‍ തെരഞ്ഞടുപ്പും നടക്കുന്നുണ്ട്.

സ്​​പീ​ക്ക​ർ സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ലെ കെ.​ആ​ർ. ര​മേ​ശ്​​കു​മാ​റും ബി.​ജെ.​പി​യി​ലെ എ​സ്. സു​രേ​ഷ്​​കു​മാ​റും നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി എ​സ്. മൂ​ർ​ത്തി മു​മ്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ചിട്ടുണ്ട്. സ്​​പീ​ക്ക​ർ തെ​ര​ഞ്ഞ​ടു​പ്പി​ന്​ ശേഷമാണ് വിശ്വാസ വോട്ടെടുപ്പ്.

117 അംഗങ്ങളുടെ പിന്തുണായുള്ള കുമാര സ്വാമി സര്‍ക്കാരിന് കേവലഭൂരിപക്ഷത്തേക്കാൾ ആറ് അംഗങ്ങളുടെ പിന്തുണ അധികമുണ്ട്. 104 അംഗങ്ങളുളള ബിജെപിക്ക് വിദാൻ സൗധയിൽ സർക്കാരിന് വെള്ളുവിളിയാകാനാകില്ല. അതുകൊണ്ടു തന്നെ കുമാരസ്വാമിക്ക് വിശ്വാസം തേടുക എളുപ്പമായേക്കും.കനത്ത സുരക്ഷയാണ് വിധാൻ സൗധക്ക് ചുറ്റും ഒരുക്കിയിട്ടുള്ളത്. സഭയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Story by
Read More >>