ആത്മവിശ്വാസത്തോടെ കുമാരസ്വാമിയും യെദ്യൂരപ്പയും; നാലു മണിയോടെ നാടകാന്ത്യം 

ബെംഗളുരു: വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ഇരുപക്ഷവും ആത്മവിശ്വാസത്തില്‍. നിയമസഭയില്‍ വിശ്വാസ വോട്ട് നേടുമെന്ന് ബിജെപി മുഖ്യമന്ത്രി...

ആത്മവിശ്വാസത്തോടെ കുമാരസ്വാമിയും യെദ്യൂരപ്പയും; നാലു മണിയോടെ നാടകാന്ത്യം 

ബെംഗളുരു: വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ഇരുപക്ഷവും ആത്മവിശ്വാസത്തില്‍. നിയമസഭയില്‍ വിശ്വാസ വോട്ട് നേടുമെന്ന് ബിജെപി മുഖ്യമന്ത്രി യെദ്യുരപ്പ പറഞ്ഞു. വൈകിട്ട് അഞ്ചിന് ആഘോഷ പരിപാടികള്‍ നടക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ വിജയക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജെഡിഎസും കോണ്‍ഗ്രസും. എല്ലാ എംഎൽഎമാരും ഒപ്പമുണ്ടെന്നും വിശ്വാസവോട്ടെടുപ്പിൽ ജയിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. ഇന്നത്തെ ദിവസം തനിക്കു അത്ര പ്രധാനപ്പെട്ടതല്ല. ഇതിലും പ്രധാന്യമേറിയ ദിവസങ്ങൾ ഭാവിയില്‍ വരാനിരിക്കുന്നേയുള്ളൂവെന്നും കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എം.എല്‍.എമാരുടെ എണ്ണം തങ്ങള്‍ക്ക് അനുകൂലവും ബി.ജെ.പിക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ എം.എല്‍.എമാര്‍ ബി.ജെ.പിക്ക് ഇല്ലെന്നും വിശ്വാസ വോട്ടെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി ഹൈദരാബാദില്‍ നിന്ന് ജെഡിഎസ് എംഎല്‍എമാര്‍ ഇന്നു രാവിലെ ബെംഗളൂരുവിലെത്തി. 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയ്‌ക്കൊപ്പം പോകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇവര്‍ പത്തുപേരും തന്നെ മുന്‍പ് ബിജെപിയുമായി പലതരത്തില്‍ ബന്ധമുള്ളവരാണെന്ന ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എംഎല്‍എ സഭയ്ക്കുള്ളില്‍ വരാതിരിക്കാനുള്ള സമ്മര്‍ദ്ദവും ബിജെപി നടത്തുന്നുണ്ട്. എംഎല്‍എ മാര്‍ സഭയ്ക്കുള്ളില്‍ മാത്രമെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുവാന്‍ കഴിയുകയുള്ളു.

224 സീറ്റുകളുള്ള കര്‍ണാടക നിയമസഭയില്‍ 222 സീറ്റുകളിലേക്കാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ പ്രൊടേം സ്പീക്കര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലാത്തതിനാല്‍ 221 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 104 സീറ്റുകളുള്ള ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ 111 വോട്ടുകള്‍ നേടേണ്ടതുണ്ട്. വൈകുന്നേരം നാലിന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പോടെ കർണാടക രാഷ്ട്രീയത്തിലെ അനിശ്ചിതാവസ്ഥകൾക്കും നാടകങ്ങൾക്കും വിരാമമാകും.


Story by
Read More >>