കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന് സൂചന; കുമാരസ്വാമി ഇന്ന് എഐസിസി നേതാക്കളെ കാണും 

Published On: 21 May 2018 5:00 AM GMT
കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന് സൂചന; കുമാരസ്വാമി ഇന്ന് എഐസിസി നേതാക്കളെ കാണും 

ബംഗളൂരു: കര്‍ണാടക ജെഡിഎസ് നേതാവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന വ്യക്തിയുമായ എച്ച്ഡി കുമാരസ്വാമി ഇന്ന് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തും. ജെഡിഎസ്-കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്തിമ തീരുമാനം ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നത്. സാണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം ക്ഷണിക്കുമെന്നാണ് കരുതുന്നത്.

ബുധനാഴ്ചയാണ് എച്ച്ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കോണ്‍ഗ്രസ്സില്‍ നിന്നും രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, കുമാരസ്വാമിക്കൊപ്പം ഇവര്‍ സത്യപ്രതിജ്ഞ ചെയ്യുമോയെന്ന കാര്യം വ്യക്തമല്ലെന്ന് കര്‍ണാടക എഐസിസി ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന കെസി വേണുഗോപാല്‍ പറഞ്ഞു.

Top Stories
Share it
Top