കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ വാഹനാപകടത്തില്‍ മരിച്ചു

Published On: 2018-05-28 03:15:00.0
കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ വാഹനാപകടത്തില്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ വാഹനാപകടത്തില്‍ മരിച്ചു. സിദ്ദു ന്യാമ ഗൗഡയാണ് ഗോവയില്‍ നിന്ന് മടങ്ങും വഴി അപകടത്തില്‍പ്പെട്ട് മരിച്ചത്. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാംഗണ്ഡി മണ്ഡലത്തില്‍ നിന്ന് 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിദ്ദു ജയിച്ചിരുന്നു. ബിജെപിയുടെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെയാണ് സിദ്ദു പരാജയപ്പെടുത്തിയത്.

Top Stories
Share it
Top