കര്‍ണാടക: എംഎല്‍എമാര്‍ ഹൈദരാബാദില്‍ എത്തി

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇന്നലെ രാത്രി...

കര്‍ണാടക: എംഎല്‍എമാര്‍ ഹൈദരാബാദില്‍ എത്തി

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇന്നലെ രാത്രി ബംഗളൂരുവിലെ റിസോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട എംഎല്‍എമാര്‍ ഇന്ന് ഹൈദരാബാദില്‍ എത്തിയെന്നാണ് വിവരം.

നേരത്തെ കൊച്ചിയിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കൊച്ചിയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനത്തിന് യാത്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. എംഎല്‍എമാര്‍ ബംഗളൂരുവില്‍ തന്നെ തുടരുമെന്നായിരുന്നു രാത്രി വരെ കരുതിയതെങ്കിലും പത്ത് മണിയോടെ ബസുകളില്‍ ഇവരെ പുറത്തേക്ക് കൊണ്ടു വരികയും, ബസുകള്‍ ബംഗളൂരു-ഹൈദരാബാദ് ഹൈവേയില്‍ പ്രവേശിക്കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചയോടെ ആന്ധ്രയില്‍ പ്രവേശിച്ച ഈ ബസുകള്‍ അല്‍പസമയം മുന്‍പ് ഹൈദരാബാദിലെ ഒരു റിസോര്‍ട്ടിലെത്തിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അതേസമയം കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാര്‍ ബസില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Story by
Next Story
Read More >>