ശ്രീരാമലുവും മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകനും കൈകൂലി വാങ്ങുന്ന വീഡിയോ പുറത്ത്

ബംഗളൂരു: കര്‍ണാടകയില്‍ പരസ്യ പ്രചാരണം അവസാനിച്ചിരിക്കെ ബി.ജെ.പി നേതാവും ബദാമിയില്‍ സിദ്ധരാമയ്യയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായ ബി.ശ്രീരാമലു...

ശ്രീരാമലുവും മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകനും കൈകൂലി വാങ്ങുന്ന വീഡിയോ പുറത്ത്

ബംഗളൂരു: കര്‍ണാടകയില്‍ പരസ്യ പ്രചാരണം അവസാനിച്ചിരിക്കെ ബി.ജെ.പി നേതാവും ബദാമിയില്‍ സിദ്ധരാമയ്യയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായ ബി.ശ്രീരാമലു ഉള്‍പ്പെടുന്ന കൈകൂലി വീഡിയോ പുറത്ത്. ഖനി കുംഭകോണ കേസില്‍ കുറ്റക്കാരായ ജി. ജനാര്‍ദ്ദന റെഢിക്ക് അനുകൂല വിധി പറയാന്‍ ചീഫ ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീജന് കൈകൂലി കൊടുക്കുന്ന വീഡിയോയാണ് കന്നഡ ചാനല്‍ പുറത്തു വിട്ടത്.

ശ്രീരമലുവിനെ കൂടാതെ ഇടനിലക്കാരന്‍ ക്യാപ്റ്റന്‍ റെഢി, ബാലന്‍, സ്വാമിജി രജനീഷ്, ശ്രീജന്‍ എന്നിവരാണുള്ളത്. വീഡിയോ പുറത്തു വന്നതിനു പിന്നാലെ ശ്രീരാമലുവിന് എതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് തലേനാള്‍ റെഢി സഹോദരന്‍മാര്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

റെഢി സഹോദരന്‍മാരുടെ നിയന്ത്രണത്തിലുള്ള കമ്പനിക്ക് ഖനനം തുടരാന്‍ അനുമതി നല്‍കി വിധി പുറപ്പെടുവിച്ചതിന് തൊട്ടടുത്ത ദിവസമാണ് ചീഫ് ജസ്റ്റിസ് വിരമിക്കുന്നതെന്നും 500 കോടിയുടെ ഇടപാടാണ് നടന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതില്‍ 100 കോടി കൈമാറിയെന്നും ബാക്കി നല്‍കാത്തതിലുള്ള തര്‍ക്കമാണ് വീഡിയോ പുറത്തു വരാന്‍ കാരണമായതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.


Story by
Read More >>