കര്‍ണാടക തെരഞ്ഞെടുപ്പ്: 10000 തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

ബംഗളൂരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ രാജരാജേശ്വരി (ആര്‍ ആര്‍ നഗര്‍) മണ്ഡലത്തില്‍ നിന്ന് വ്യാജ വോട്ടര്‍...

കര്‍ണാടക തെരഞ്ഞെടുപ്പ്: 10000 തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

ബംഗളൂരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ രാജരാജേശ്വരി (ആര്‍ ആര്‍ നഗര്‍) മണ്ഡലത്തില്‍ നിന്ന് വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. 10,000 വ്യാജ കാര്‍ഡുകളും ഒരു ലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളും പിടികൂടിയവയിലുണ്ട്. 4,35000 വോട്ടര്‍മാരാണ് ആര്‍ആര്‍ മണ്ഡലത്തില്‍ ഉള്ളത്. ഇപ്പോള്‍ 4.71 ലക്ഷം വോട്ടര്‍മാരുണ്ട്. അതായത്, ഏകദേശം 45,000 വോട്ടര്‍മാര്‍ വര്‍ധിച്ചു. ഇത് വ്യാജമാകാനാണ് സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാലഹള്ളില്‍ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടികൂടിയത്.

Story by
Read More >>