കര്‍ണാടക ഗവര്‍ണറെ വിമര്‍ശിച്ച് സുപ്രീം കോടതി

Published On: 18 May 2018 6:15 AM GMT
കര്‍ണാടക ഗവര്‍ണറെ വിമര്‍ശിച്ച് സുപ്രീം കോടതി

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ എങ്ങനെയാണ് ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്ന് സുപ്രീംകോടതി. ഇന്നലെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.

അതേസമയം, സര്‍ക്കാരിയ റിപ്പോര്‍ട്ടും ബൊമ്മ കേസ് വിധിയും ചൂണ്ടിക്കാണിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും ബിജെപിയുടെ അഭിഭാഷകന്‍ മുകുള്‍ റോഹ്തകി വാദിച്ചു. ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് യെദ്യൂരപ്പ നല്‍കിയ രണ്ട് കത്തുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.

കോണ്ഗ്രസ്-ജെഡിഎസ് സഖ്യം സമര്‍പ്പിച്ച കത്തില്‍ തങ്ങള്‍ക്ക് 117 സീറ്റിന്റെ ഭൂരിപക്ഷമുണ്ടെന്ന് പറഞ്ഞിരുന്നു. അതേമസയം, യെദ്യൂരപ്പ നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കത്തില്‍ യെദ്യൂരപ്പയുടെ വാദഗതികള്‍ കണ്ടെത്താന്‍ സുപ്രീംകോടതിക്കായില്ലെങ്കില്‍ സത്യപ്രതിജ്ഞ അടക്കമുള്ള തുടര്‍നടപടികള്‍ കോടതി റദ്ദാക്കാന്‍ ഇടയുണ്ട്.

Top Stories
Share it
Top