യെദ്യൂരപ്പ രാജിവെച്ചു

Published On: 19 May 2018 10:30 AM GMT
യെദ്യൂരപ്പ  രാജിവെച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ നിയമ സഭാ നടപടികള്‍ തുടങ്ങി. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതായി യെദ്യൂരപ്പ. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് വികാരനിര്‍ഭരമായാണ് വിശ്വാസ പ്രമേയാവതരണം തുടങ്ങിയത്.

കര്‍ണാടകത്തെ മോദി സര്‍ക്കാര്‍ അവഗണിച്ചിട്ടില്ല. ജനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിക്കുന്നു. കൂടുതല്‍ സീറ്റല്ല ജനഹിതമാണ് പ്രധാനം. ഒരുലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ ആഗ്രഹിച്ചു. തുടങ്ങിയവയായിരുന്നു യെദ്യൂരപ്പയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം.

രാജിക്കത്ത് കര്‍ണാടക ഗവര്‍ണര്‍ക്ക് കൈമാറി. മുഖ്യമന്ത്രി സ്ഥാനത്തിരുന്നത് 55 മണിക്കൂര്‍ മാത്രം. വിശ്വാസ വോട്ട് നേടാതെയാണ് രാജിവെച്ചത്‌

വിധാന്‍ സഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആഹ്ലാദപ്രകടനം. ജനാധിപത്യവും ഭരണഘടനയും വിജയിച്ചെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Top Stories
Share it
Top