കര്‍ണാടകയില്‍ കോണ്‍ഗ്രസ് പിന്‍വാതിലിലൂടെ അധികാരത്തിന് ശ്രമിക്കുന്നുവെന്ന് യെദ്യൂരപ്പ

Published On: 15 May 2018 9:45 AM GMT
കര്‍ണാടകയില്‍ കോണ്‍ഗ്രസ് പിന്‍വാതിലിലൂടെ അധികാരത്തിന് ശ്രമിക്കുന്നുവെന്ന് യെദ്യൂരപ്പ

ബംഗളൂരു: തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനങ്ങള്‍ കോണ്ഡഗ്രസിനെ തള്ളികളഞ്ഞിട്ടും അധികാരം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ. പിന്‍വാതിലിലൂടെ അധികാരത്തിലെത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ജനങ്ങള്‍ തള്ളികളയുമെന്നും യദ്യൂരപ്പ ബംഗളൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കര്‍ണാടകയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ യെദ്യൂരുപ്പ നേതൃത്വവുമായി ആലോചിച്ച് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അറിയിച്ചു.

അതേസമയം ജെ.ഡി.എസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഭരണം പിടിക്കാന്‍ നീക്കം നടത്തുമ്പോള്‍ മറു ഭാഗത്ത് ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങി.

ജെ.പി. നഡ്ഡ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ കര്‍ണാടകയിലേക്കു പുറപ്പെട്ടു. പ്രകാശ് ജാവഡേക്കര്‍, രവിശങ്കര്‍ പ്രസാദ് എന്നീ കേന്ദ്രമന്ത്രിമാരും കര്‍ണാടകയില്‍ ക്യാംപ് ചെയ്ത് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമില്ല.

Top Stories
Share it
Top