ബാബരി മസ്ജിദ് പൊളിച്ച കർസേവകൻ ഇസ്ലാം സ്വീകരിച്ചു, പ്രായശ്ചിത്തമായി ഇതു വരെ നിർമിച്ചത് 90 പള്ളികൾ

ബാബറി മസ്ജിദിന്റെ മിനാരത്തിലേക്ക് ചാടിക്കയറിയവരിൽ പ്രധാനിയായിരുന്നു ബൽബീര് സിങ് എന്ന മുഹമ്മദ് അമീർ

ബാബരി മസ്ജിദ് പൊളിച്ച കർസേവകൻ ഇസ്ലാം സ്വീകരിച്ചു, പ്രായശ്ചിത്തമായി ഇതു വരെ നിർമിച്ചത് 90 പള്ളികൾ

ലഖ്‌നൗ: അയോദ്ധ്യയിൽ ബാബറി മസ്ജിദ് തകർക്കുന്നതിൽ പങ്കെടുത്ത കർസേവകൻ ഇസ്ലാം മതം സ്വീകരിച്ചു. പ്രായശ്ചിത്തമായി ഇതുവരെ നിർമ്മിച്ചത് 90 പള്ളികൾ.

1992ൽ മസ്ജിദ് തകർക്കുമ്പോൾ അതിൽ പ്രധാന പങ്കുവഹിച്ച ബൽബീർ സിങ് എന്നയാളാണ് പള്ളി തകർത്തതിൽ കുറ്റബോധം തോന്നി മതംമാറി മുഹമ്മദ് അമീർ എന്ന പേര് സ്വീകരിച്ചത്. മസ്ജിദ് തകർക്കുന്നതിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ തന്നോട് അവിടെയുള്ളവർ കുറ്റക്കാരനോട് പെരുമാറുന്ന വിധത്തിലാണ് സമീപിച്ചത്.തന്നെ തള്ളിപ്പറയുകയും ചെയ്തു. ചെയ്ത കാര്യത്തിൽ സ്വയം കുറ്റബോധം തോന്നാൽ തുടങ്ങി. അതിനു പ്രായശ്ചിത്തമായി 90 പള്ളികളാണ് ഇതു വരെ നിർമ്മിച്ചതെന്നും മുഹമ്മദ് അമീർ പറയുന്നു.

ബാബറി മസ്ജിദിന്റെ മിനാരത്തിലേക്ക് ചാടിക്കയറിയവരിൽ പ്രധാനിയായിരുന്നു ബൽബീര് സിങ് എന്ന മുഹമ്മദ് അമീർ. പാനിപ്പത്തിൽ നിന്നുള്ള ശിവസേനയുടെ നേതാവായിരുന്നു. ഇസ്ലാം മതത്തിൽപ്പെട്ട യുവതിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. മരിക്കുന്നതിനു മുമ്പ് 100പള്ളികൾ നിർമ്മിക്കുകയോ നവീകരിക്കുകയോ ചെയ്യണമെന്നാണ് അമിറിന്റെ ആഗ്രഹം.

Read More >>