കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Published On: 29 July 2018 2:45 AM GMT
കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

വെബ്ഡസ്‌ക്: ഡിഎംകെ അദ്ധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ (94) ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞതും രക്തത്തിലെ സോഡിയത്തിന്റെ അളവ് പെട്ടെന്ന് താഴ്ന്നതും കാരണം 28ന് അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രക്തസമ്മര്‍ദ്ദം കുറഞ്ഞ സാഹചര്യത്തില്‍ മാറ്റം ഉണ്ടായതായി കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ ഇറക്കിയ മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കിയിരുന്നു. ഒരു സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അദ്ദേഹം തീവ്രപരിചരണവിഭാഗത്തില്‍ തന്നെ തുടരുകയാണ് ഇപ്പോഴും.

ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തുന്നതിന്റെ ഭാഗമായി ആശുപത്രിയ പരിസരത്തെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ ആശുപത്രി പരിസരത്ത് കാത്തിരിക്കുകയാണ്.

Top Stories
Share it
Top