കരുണാനിധി മൂന്ന് ദിവസത്തിനകം ആശുപത്രി വിടും

Published On: 5 Aug 2018 4:00 AM GMT
കരുണാനിധി മൂന്ന് ദിവസത്തിനകം ആശുപത്രി വിടും

ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധി രണ്ടോ മുന്നോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് സൂചന. കരുണാനിധിയുടെ ആരോഗ്യസ്ഥിതില്‍ പുരോഗതിയുണ്ടെന്നും രണ്ടോ മുന്നോ ദിവസത്തിനകം ആശുപത്രി വിടുമെന്നും ഡി.എം.കെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈ മുരുകന്‍ അറിയിച്ചു. അദ്ദേഹത്തിന് തങ്ങള്‍ പറയുന്നത് മനസിലാക്കാന്‍ കഴിയുന്നുണ്ടെന്നും ആരോഗ്യസ്ഥിതി വീണ്ടെടുത്തു കൊണ്ടിരകിക്കുകയാണെന്നും ദൂരൈമുരുകന്‍ പറഞ്ഞു. കരുണാനിധിയുടെ മകനും പാര്‍ട്ടി വർക്കിങ് സെക്രട്ടറിയുമായ എം.കെ സ്റ്റാലിന്‍, മകള്‍ കനിമൊഴി തുടങ്ങിയവരും കരുണാനിധിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി അറിയിച്ചിട്ടുണ്ട്.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നു കരുണാനിധിയെ ജൂലൈ 28നായിരുന്നു ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രി സുരേഷ് എന്നിവര്‍ ശനിയാഴ്ച് കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കരുണാനിധിയെ ഇന്നു സന്ദർശിക്കും.

Top Stories
Share it
Top