കരുണാനിധിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായുമായ എം കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ചികിത്സയില്‍...

കരുണാനിധിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായുമായ എം കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ചികിത്സയില്‍ കഴിയുന്ന കാവേരി ആശുപത്രി അധികൃതരാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ എ രാജ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകരോട് പറഞ്ഞു.

Story by
Read More >>