കശ്മീരില്‍ ഏറ്റുമുട്ടല്‍:  ഒരു ജവാനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപുര ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ്...

കശ്മീരില്‍ ഏറ്റുമുട്ടല്‍:  ഒരു ജവാനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപുര ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഉത്തര കശ്മീരിലെ ബന്ദിപുര ജില്ലയിലെ പനാര്‍ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ ജവാനെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭീകരര്‍ക്കായുള്ള തെച്ചില്‍ ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Story by
Read More >>