കശ്മീരില്‍ തന്ത്രപ്രധാന മേഖലകളില്‍ കമാന്‍ഡോകളെ നിയോഗിച്ച് കേന്ദ്രം

Published On: 2018-06-22 03:00:00.0
കശ്മീരില്‍ തന്ത്രപ്രധാന മേഖലകളില്‍ കമാന്‍ഡോകളെ നിയോഗിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: റംസാനിലെ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് പിന്നാലെ കശ്മീരില്‍ ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക്ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ കേന്ദ്രം ദേശീയ സുരക്ഷാ സേനയിലെ കമാന്‍ഡോകളെ(എന്‍എസ്ജി) നിയോഗിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലുമായിരുന്ന കെ വിജയകുമാറിനെ ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു.

വീരപ്പനെ വധിച്ച ദൗത്യസംഘത്തിലെ തലവനായിരുന്നു വിജയകുമാര്‍.എന്‍എസ്ജി കമാന്‍ഡോകളെ ശ്രീനഗര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലയിലാണ് വിയോഗിക്കുന്നത്. കഴിഞ്ഞ മാസമാണ് എന്‍എസ്ജി കമാന്‍ഡോകളെ നിയോഗിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ നൂറു പേരുള്‍പ്പെട്ട സംഘത്തെയാണു വിടുന്നത്.

കമാന്‍ഡോ യൂണിറ്റ് ശ്രീനഗറില്‍ ആരംഭിക്കുന്നതിന്റെ ആദ്യ പടിയാണിത്. ഉന്നം തെറ്റാതെ വെടിവയ്ക്കുന്നതില്‍ വിദഗ്ധരായ രണ്ടു ഡസന്‍ കമാന്‍ഡോകള്‍ ശ്രീനഗറില്‍ നിലയുറപ്പി ക്കും. ഗവര്‍ണര്‍ എന്‍.എന്‍. വോറ ഇന്നു സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

Top Stories
Share it
Top