കാശ്മീരിൽ ഭീകരർ തട്ടികൊണ്ടുപോയ സൈനികൻ മരിച്ച നിലയിൽ

Published On: 21 July 2018 3:15 PM GMT
കാശ്മീരിൽ ഭീകരർ തട്ടികൊണ്ടുപോയ സൈനികൻ മരിച്ച നിലയിൽ

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിൾ സലീം അഹമ്മദ് ഷാ മരിച്ചനിലയില്‍. ശനിയാഴ്ച വൈകീട്ട് കുല്‍ഗാമിലെ ഒഴിഞ്ഞ വയലില്‍ നിന്നാണ് പോലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

കത്വയില്‍ പരിശീലനത്തിലായിരുന്ന സലീം അഹമ്മദ് ഷായെ അവധി ആഘോഷിക്കുന്നതിനിടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പോലീസുകാരനെ കണ്ടെത്താനായി സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മാസം സമാനമായ രീതിയിൽ സൈനികനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.

Top Stories
Share it
Top