ചരിത്രത്തിലാദ്യമായി മുഖപ്രസം​ഗം ഒഴിച്ചിട്ട് കശ്മീരി പത്രങ്ങൾ

ശ്രീ​ന​ഗ​ർ: പ്രശസ്ത മാധ്യമപ്രവർത്തകനും റെെസിങ് കശ്മീർ പത്രത്തിന്റെ പത്രാധിപനുമായ ഷുജാത് ബുഖാരിയുടെ വധത്തിൽ പ്രതിഷേധിച്ച് ജമ്മു-കാശ്മീരിലെ...

ചരിത്രത്തിലാദ്യമായി മുഖപ്രസം​ഗം ഒഴിച്ചിട്ട് കശ്മീരി പത്രങ്ങൾ

ശ്രീ​ന​ഗ​ർ: പ്രശസ്ത മാധ്യമപ്രവർത്തകനും റെെസിങ് കശ്മീർ പത്രത്തിന്റെ പത്രാധിപനുമായ ഷുജാത് ബുഖാരിയുടെ വധത്തിൽ പ്രതിഷേധിച്ച് ജമ്മു-കാശ്മീരിലെ പ്രധാനവർത്തമാന പത്രങ്ങൾ മുഖപ്രസം​ഗം ഒഴിവാക്കി. ചരിത്രത്തിലാദ്യമായാണ് കശ്മീരി പത്രങ്ങൾ മുഖപ്രസം​ഗ കോളം ഒഴിച്ചിടുന്നത്. ചൊവ്വാഴ്ച ഇറങ്ങിയ പത്രങ്ങളിലാണ് മുഖപ്രസംഗ കോളം ഒഴിച്ചിട്ടത്.

‘ഗ്രേ​റ്റ​ർ ക​ശ്​​മീ​ർ’, ‘ക​ശ്​​മീ​ർ റീ​ഡ​ർ’, ‘ക​ശ്മീ​ർ ഒ​ബ്​​സ​ർ​വ​ർ’, ‘റൈ​സി​ങ്​ ക​ശ്​​മീ​ർ’ തു​ട​ങ്ങി​യ ഇം​ഗ്ലീ​ഷ്​ പ​ത്ര​ങ്ങ​ളും ‘ഡെ​യ്​​ലി തം​ലി​ൽ ഇ​ർ​ശാ​ദ്’ എന്ന ഉ​ർ​ദു പ​ത്ര​വുമാണ് മു​ഖ​പ്ര​സം​ഗം ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ​ത്.

ശ്രീന​ഗറിലെ റൈസിങ് കശ്മീരിന്റെ ഓഫീസിന് മുന്നിൽ നിന്ന് ജൂൺ 14നാണ് ബുഖാരിയേയും രണ്ട് സുരക്ഷാ ഭടൻമാരേയും ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടിവെച്ച് കൊന്നത്. ബുഖാരി വധത്തിൽ പ്രതിഷേധിച്ച് ശ്രീന​ഗറിലെ പത്രപ്രവർത്തകർ തിങ്കളാഴ്ച മൗനജാഥ നടത്തി. ബുഖാരിയുടെ കൊലപാതകത്തിൽ എഡിറ്റേഴ്സ് ​ഗിൽഡ്, പ്രസ്ക്ലബ് ഓഫ് ഇന്ത്യ, ആംനെസ്റ്റി ഇന്ത്യ എന്നിവർ നടുക്കവും പ്രതിഷേധവും പ്രകടിപ്പിച്ചു.

Story by
Read More >>