കശ്മീരിലെ മനുഷ്യാവകാശ ലംഘനം: റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

Published On: 16 Jun 2018 4:00 AM GMT
കശ്മീരിലെ മനുഷ്യാവകാശ ലംഘനം: റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ന്യൂഡല്‍ഹി:കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന യുഎന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. തീവ്രവാദ സംഘടനകളായ ലഷ്‌കര്‍ ഇ ത്വൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകള്‍ കശ്മീരില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് യുഎന് പുറത്തുവിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീരിലും പാക് അധീന കശ്മീരിന്റെയും ഇരുഭാഗത്തുള്ളവര്‍ക്ക് മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില് ആരോപിക്കുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. ആക്രമണങ്ങളിലൂടെ പാകിസ്ഥാനാണ് പ്രകോപനമുണ്ടാക്കുന്നതെന്നും ഇന്ത്യയുടെ പരമാധികാരത്തെയാണ് റിപ്പോര്‍ട്ട് ചോദ്യം ചെയ്തതെന്നും റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

Top Stories
Share it
Top