കശ്മീരില്‍ ഗ്രനേഡ് ആക്രമണം: 16 പേര്‍ക്ക് പരിക്കേറ്റു

Published On: 2018-06-04 08:15:00.0
കശ്മീരില്‍ ഗ്രനേഡ് ആക്രമണം: 16 പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഗ്രനേഡ് ആക്രമണത്തില്‍ 16പേര്‍ക്ക് പരിക്കേറ്റു. ഷോപ്പിയാന്‍ ടൗണിലുണ്ടായ ആക്രമണത്തില്‍ 12 പ്രദേശവാസികള്‍ക്കും നാല് പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. ഷോപ്പിയാനിലെ ബതപുരയിലാണ് സംഭവം.

പ്രദേശത്തുണ്ടായിരുന്നു സുരക്ഷാസൈന്യത്തിന് നേരെയാണ് തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സിആര്‍പിഎഫ് വാഹനത്തിനുനേരെ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെയുണ്ടായ പത്താമത്തെ ആക്രമണമാണിത്.

Top Stories
Share it
Top