കാശ്മീരിന്റെ പ്രത്യേകാവകാശം നാളെ സുപ്രീംകോടതിയില്‍, കനത്ത സുരക്ഷ

Published On: 5 Aug 2018 11:00 AM GMT
കാശ്മീരിന്റെ പ്രത്യേകാവകാശം നാളെ സുപ്രീംകോടതിയില്‍, കനത്ത സുരക്ഷ

ശ്രീനഗര്‍: കാശ്മീരിന് പ്രത്യേകാവകാശം നല്‍കുന്ന ഭരണഘടന അനുഛേദം 35 എയുടെ നിലനില്‍പ്പ് സംബന്ധിച്ച് സുപ്രീംകോടതിയില്‍ വാദം നടയ്ക്കാനിരിക്കെ കാശ്മീര്‍ സുരക്ഷയില്‍. പ്രശ്‌ന സാദ്ധ്യത മേഖലകളില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

ജമ്മു കാശ്മീരിലെ ശൈത്യകാല തലസ്ഥാനമായ ശ്രീനഗറില്‍ റോഡുകളിലും മാര്‍ക്കറ്റുകളും ശൂന്യമാണ്. പൊതുഗതാഗത സംവിധാനവും നിര്‍ത്തിവച്ചിരിക്കയാണ്. കാശ്മീര്‍ ഇത്തരത്തില്‍ അടഞ്ഞു കിടക്കുന്നത് അത്യപൂര്‍വ്വമാണ്.

ജമ്മു കാശ്മീരില്‍ നിലനില്‍ക്കുന്ന പ്രത്യേകാവകാശങ്ങള്‍ നിയമ വഴികളിലൂടെ നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് കാശ്മീര്‍. ജമ്മുവില്‍ നിന്ന് കാശ്മീരിലേക്കുള്ള യാത്ര നിര്‍ത്തിവെയക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാശ്മീരിന് പ്രത്യേകാവ നല്‍കുന്ന അനുഛേദം 35എ യ്‌ക്കെതിരായ ഒരുകൂട്ടം പരാതികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. കാശ്മീരിലെ സ്ഥിര താമസക്കാരെ തീരുമാനിക്കാനുള്ള സംസ്ഥാന നിയമസഭയ് അധികാരം നല്‍കുന്നതാണ് അനുഛേദം 35 എ. വിഘടനവാദി നേതാക്കളായ സെയ്ദ് അലി ഗിലാനി, മിര്‍വായിസ് ഉമര്‍ ഫറൂഖ്, യാസിന്‍ മാലിക്ക് എന്നിവര്‍ ചേര്‍ന്ന് സംസ്ഥാനത്ത് രണ്ടു ദിവസത്തെ കടയടയ്ക്കലിന് ആഹ്വാനം ചെയതിട്ടുണ്ട്.

Top Stories
Share it
Top