കാശ്മീരില്‍ സ്‌കൂള്‍ ബസ്സിനു നേരെ അജ്ഞാതരുടെ കല്ലേറ്റ്

ശ്രീനഗര്‍: ഷോപ്പിയാന്‍ ജില്ലയിലെ സ്‌കൂള്‍ ബസ്സിനു നേരെ അജ്ഞാതരുടെ കല്ലേറ്. കല്ലേറില്‍ രണ്ട് കുട്ടികള്‍ പരുക്കേറ്റു. നാലു വയസ്സുകാരി ഉള്‍പ്പടെ 50 ഓളം...

കാശ്മീരില്‍ സ്‌കൂള്‍ ബസ്സിനു നേരെ അജ്ഞാതരുടെ കല്ലേറ്റ്

ശ്രീനഗര്‍: ഷോപ്പിയാന്‍ ജില്ലയിലെ സ്‌കൂള്‍ ബസ്സിനു നേരെ അജ്ഞാതരുടെ കല്ലേറ്. കല്ലേറില്‍ രണ്ട് കുട്ടികള്‍ പരുക്കേറ്റു. നാലു വയസ്സുകാരി ഉള്‍പ്പടെ 50 ഓളം കുട്ടികളെയും കൊണ്ട് സഞ്ചരിക്കുന്ന സ്‌കൂള്‍ ബസ്സിനു നേരയാണ് അജ്ഞാത സംഘം കല്ലെറിഞ്ഞത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.സ്‌കൂള്‍ ബസ്സിന് കല്ലെറിഞ്ഞ കുറ്റക്കാര്‍ നിയമത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.എന്റെ കുട്ടിക്ക് കല്ലേറില്‍ പരുക്കേറ്റിട്ടുണ്ട്. ഈ സംഭവം മനുഷ്യത്തപരമല്ലെന്നും മറ്റൊരാളുടെ കുട്ടിക്ക് ഇങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും കല്ലേറില്‍ പരുക്കേറ്റ ഒരു കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷോപ്പിയാനിലെ സവോരയിലാണ് സംഭവം നടന്നത്. പരുക്കേറ്റ ഒരു വിദ്യാര്‍ഥിയെ സംഭവം നടന്ന പ്രദേശത്തെ ആശുപത്രിയിലും മറ്റൊരു വിദ്യാര്‍ഥിയെ കാശ്മീര്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെ പ്രത്യേക പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.

Story by
Next Story
Read More >>