നുഴഞ്ഞുകയറിയ ആറ് ഭീകരരെ സൈന്യം വധിച്ചു

Published On: 2018-06-10 13:30:00.0
നുഴഞ്ഞുകയറിയ ആറ് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ആറ് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് പുലർച്ചെയാണ് ജമ്മു-കാശ്മീരിലെ കുപ്വാരയിലെ നിയന്ത്രണ രേഖവഴി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കാനുള്ള സാധ്യത മുൻനിർത്തി പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചെന്ന് കേണൽ രാജേഷ് കാലിയ പറഞ്ഞു. അതിനിടെ, കശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

Top Stories
Share it
Top