കഠ്‌വ കേസ്: 15 കാരന്റേത് അക്രമാസക്തമായ ഭൂതകാലം; അവന്‍ ഇരുട്ടിനെ ഭയന്നിരുന്നു: ബന്ധുക്കള്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിനു ശേഷം കഠ്‌വ കൂട്ട ബാലാല്‍സംഗക്കേസിലും പ്രായപൂര്‍ത്തിയാവാത്തയാളുടെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്....

കഠ്‌വ കേസ്: 15 കാരന്റേത് അക്രമാസക്തമായ ഭൂതകാലം; അവന്‍ ഇരുട്ടിനെ ഭയന്നിരുന്നു: ബന്ധുക്കള്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിനു ശേഷം കഠ്‌വ കൂട്ട ബാലാല്‍സംഗക്കേസിലും പ്രായപൂര്‍ത്തിയാവാത്തയാളുടെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. നല്ലനടപ്പിന് അമ്മാവന്റെ അടുത്തേക്ക് അയച്ച പതിനഞ്ചുകാരനാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതയുടെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍ ഇരുട്ടിനെ ഭയക്കുന്ന കുട്ടിയാണിവനെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കേസില്‍ പ്രതിചേര്‍ത്ത കുട്ടിയിപ്പോള്‍ ജുവനൈല്‍ ഹോമിലാണ്. കഠ്‌വ സംഭവത്തിനു മൂന്നു മാസം മുമ്പ് പ്രദേശത്തെ ഗുര്‍ജാര്‍ വിഭാഗവുമായുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവം കുട്ടിക്ക് മുസ്ലീം വിഭാഗത്തോട് കടുത്ത വിരോധത്തിന് കാരണമായെന്നാണ് വിവരം.

എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാല്‍സംഗത്തിന് ഇരയാക്കി കൊന്നത് ആ പ്രദേശത്തു നിന്നും ബക്കര്‍വാളുകള്‍ ഒഴിഞ്ഞു പോകാന്‍ വേണ്ടിയാണെന്ന് 15 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. പതിനഞ്ചുകാരന്‍ കുഴപ്പക്കാരനാണെങ്കിലും ആരെയെങ്കിലും കൊല്ലാനോ ബലാത്ക്കാരം ചെയ്യാനോ അവനെ കൊണ്ട് സാധിക്കില്ലെന്നാണ് കുട്ടിയുടെ സഹോദരന്‍ പറയുന്നത്.

സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് പതിനഞ്ചുകാരനെ ദീപാവലിക്ക് ശേഷം സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നും തന്റെ മകനെ കുടുക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതിനെ തുടര്‍ന്നാണ് കുട്ടിയെ അമ്മാവന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. കുട്ടിയെ തട്ടി കൊണ്ടുപോകുന്നതിന് മുമ്പേ തന്നെ എട്ടുവയസുകാരിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇതിന് ശേഷമാണ് ജനുവരി 10ാം തീയ്യതി പതിനഞ്ചുകാരനും സംഘവും കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത്.

Story by
Read More >>