തനിക്കെതിരെ പീഡന ഭീഷണി ഉയര്‍ന്നതായി കഠ്‌വ കേസ് അഭിഭാഷക

Published On: 29 April 2018 7:30 AM GMT
തനിക്കെതിരെ പീഡന ഭീഷണി ഉയര്‍ന്നതായി കഠ്‌വ കേസ് അഭിഭാഷക

ന്യൂഡല്‍ഹി: കഠ്‌വ കേസില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കായി ഹാജരാകുന്ന ദീപിക രജാവാത്തിന് സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച ചില സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയാണവര്‍. സഹപ്രവര്‍ത്തകര്‍ ദീപികയില്‍ നിന്നും അകന്നു പോവുകയും അവരെ ദേശവിരുദ്ധയായി ചിത്രീകരിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു.

ചില അജ്ഞാതര്‍ പീഡന ഭീഷണി ഉയര്‍ത്തുക വരെ ചെയ്തിരുന്നെന്ന് ദീപിക പറയുന്നു. ഈ കേസ് ഏറ്റെടുത്തതിനെ തുടര്‍ന്ന് തനിക്ക് സാമൂഹികമായി വിലക്ക് നേരിടേണ്ടി വന്നു. സുഹൃത്തുകള്‍ ഗ്രൂപ്പുകളില്‍ നിന്നും മാറ്റി നിര്‍ത്തി. ഞാന്‍ എന്തോ തെറ്റ് ചെയ്തുവെന്ന നിലയിലായിരുന്നു അവരുടെ പെരുമാറ്റം.

എല്ലാ വികരങ്ങളോടും കൂടിയ മനുഷ്യനാണ് ഞാന്‍. ഒരു ദിവസം ചില രേഖകള്‍ അറ്റസ്റ്റ് ചെയ്യാനായി നോട്ടറിയെ കാണാന്‍ പോയപ്പോള്‍ അവര്‍ അത് ചെയ്ത് തരില്ലെന്ന കര്‍ശനമായി പറഞ്ഞു. കണ്ണീരോടെയാണ് ഞാന്‍ അന്ന് കോടതി വിട്ടത്. ബാര്‍ മുറികളിലെ സേവനങ്ങള്‍ അവര്‍ എനിക്ക് നിഷേധിച്ചു. മറ്റൊരു ദിവസം ചിലര്‍ എന്റെ ഫെയ്സ്ബുക്കില്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല എന്നെഴുതിയിരുന്നു. ഈ രീതികളിലാണ് അവര്‍ എന്നെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഇത്തരം സംഭവങ്ങള്‍ ഒന്നില്‍ മാത്രമായി ഒതുങ്ങുന്നില്ല. ജമ്മു ബാര്‍ അസ്സോസിയേഷന്റെ ഭാഗത്തു നിന്നുമുണ്ടായ മറ്റ് പ്രവൃത്തികള്‍ ഓര്‍ത്തെടുക്കുയാണ് രജാവാത്ത്.

ഏപ്രില്‍ നാലിന് ജമ്മു ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ബി.എസ് സലാതിയ തന്നെ സസ്പെന്‍ഷന്‍ സമയത്ത് കേസില്‍ ഭാഗമാകുന്നതില്‍ നിന്നു തടഞ്ഞു. അപമാനകരമായ വാക്കുകള്‍ വരെ അദ്ദേഹം അതിനായി ഉപയോഗിച്ചു. ചില മുതിര്‍ന്ന അഭിഭാഷകരും തന്നെ കേസ് എറ്റെടുക്കുന്നതില്‍ നിന്നും വിലക്കിയുരുന്നു. ജെ.എന്‍.യുവില്‍ പഠിച്ചിരുന്ന കാലത്ത് ഭാരത് തേരെ ടുക്ഡെ ഹൊങ് സംഘടനില്‍ ഞാന്‍ അംഗമായിരുന്നെന്നും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇത്തരം അടിസ്ഥാന രഹിതമായ കഥകള്‍ കേട്ടപ്പോള്‍ എനിക്ക് എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ടു.

പക്ഷെ ഉള്ളിലെ ധൈര്യം എന്നില്‍ ഒരു തീ പടര്‍ത്തി. ഭീഷണികളും ഭയപ്പെടുത്തലുകളും വര്‍ധിച്ച് കൊണ്ടിരുന്നു. പിന്നിട് വന്ന ഫോണ്‍ കോളുകള്‍ പലതും സ്വീകരിച്ചില്ല. അങ്ങനെ തീരുമാനത്തില്‍ ഉറച്ച് നിന്ന് പോരാട്ടം ആരംഭിച്ചു. രാജ്യം മുഴുവനും പീഡനങ്ങള്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയാണിപ്പോള്‍. ഒരു നല്ല മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മോശം ഏത് എന്ന ബോധ്യം ആദ്യമുണ്ടാക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവര്‍ പറയുന്നു.

Top Stories
Share it
Top