കഠ്‌വ കേസ് : അന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ്പിയ്ക്ക് സ്ഥലമാറ്റം

Published On: 2018-04-21 10:30:00.0
കഠ്‌വ കേസ് : അന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ്പിയ്ക്ക് സ്ഥലമാറ്റം

ജമ്മുകശ്മീര്‍: കഠ്‌വ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ സീനിയര്‍ എസ്പി സുലൈമാന്‍ ചൗധരിയെ സ്ഥലം മാറ്റി. സുലൈമാനു പകരം ശ്രീധര്‍ പാട്ടീലിനെ കഠ്‌വ എസ്പിയായി നിയമിച്ചു.

ഇത് സംബന്ധിച്ച ഉത്തരവ് ശനിയാഴ്ചയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. സുലൈമാന്‍ ചൗധരിയെ പൊലീസ് ഹെഡ്‌കോര്‍ട്ടേര്‍സില്‍ എഐജി (സിഐവി) ആയി നിയമിച്ചു. എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിന്റെ വിചാരണ കോടതിയില്‍ നടക്കുന്നതിനിടെയാണ് സ്ഥലം മാറ്റം. സാധാരണയുള്ള സ്ഥലമാറ്റമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കേസില്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ നല്‍കിയ ഓഫിസറാണ് സുലൈമാന്‍ ചൗധരി. തെളിവുകള്‍ നശിപ്പിക്കാന്‍ കൈക്കൂലി സ്വീകരിച്ചതിനും കേസിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടതിനും അറസ്റ്റിലായ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയ, എസ്‌ഐ ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതും ഇദ്ദേഹമാണ്.

Top Stories
Share it
Top