കഠ്‌വാ കേസില്‍ സി.ബി.ഐ അന്വേഷണം കോടതി നിരസിച്ചു, വിചാരണ പഠാന്‍കോട്ടിലേക്ക്‌

ന്യൂഡല്‍ഹി: കഠ്‌വ കൂട്ടബലാത്സംഗക്കേസില്‍ വിചാരണ പഞ്ചാബിലെ പഠാന്‍കോട്ടിലേക്ക് മാറ്റി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്...

കഠ്‌വാ കേസില്‍ സി.ബി.ഐ അന്വേഷണം കോടതി നിരസിച്ചു, വിചാരണ പഠാന്‍കോട്ടിലേക്ക്‌

ന്യൂഡല്‍ഹി: കഠ്‌വ കൂട്ടബലാത്സംഗക്കേസില്‍ വിചാരണ പഞ്ചാബിലെ പഠാന്‍കോട്ടിലേക്ക് മാറ്റി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിചാരണ പഠാന്‍കോട്ടിലേക്ക് മാറ്റിയത്. അതേസമയം കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതികളുടെ ഹര്‍ജി കോടതി തള്ളി. കേസില്‍ രഹസ്യ വിചാരണ നടത്താനും വിചാരണ വേഗത്തില്‍ തീര്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചു. ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റതാണ് ഉത്തരവ്.

എട്ടു വയസുകാരിയെ ജനുവരി പത്താം തീയ്യതിയാണ് കാണാതാകുന്നത്. ആഴ്ചകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈമബ്രാഞ്ച് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം എട്ടുപേരെ പ്രതിയാക്കിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

നേരത്തെ പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷക ദീപികാ സിംഗ് രാജവതിനും നേരെ ഭീഷണയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Story by
Read More >>