കഠ്‌വ പീഡനം: സിബിഐ അന്വേഷണം വേണ്ടെന്ന് മെഹബൂബ മുഫ്തി

Published On: 7 May 2018 5:15 AM GMT
കഠ്‌വ പീഡനം: സിബിഐ അന്വേഷണം വേണ്ടെന്ന് മെഹബൂബ മുഫ്തി

ന്യുഡല്‍ഹി: കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിനകത്ത് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ യാതൊരു വിശ്വാസക്കുറവുമില്ലെന്നും അവര്‍ പറഞ്ഞു. കഠ്‌വ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലായിരുന്നു ബിജെപി.

ഈ അന്വേഷണം വളരെ കൃത്യമാണ്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും വളരെ മികച്ചതാണ്. അവര്‍ ശാസ്ത്രീയമായ എല്ലാ തെളിവുകളും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ വിചാരണ ആരംഭിച്ചു കഴിഞ്ഞു. ഇനി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. മെഹബൂബ പറഞ്ഞു. കഠ്‌വ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കോടതി ഹരജി പരിഗണിച്ചിട്ടില്ല. സിബിഐ അന്വേഷണം എന്നത് കുറ്റവാളികളെ രക്ഷിക്കാനാണെന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരയുടെ കുടുംബവും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ്.

Top Stories
Share it
Top